പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം; നിരോധനാജ്ഞ

വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി
പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം; നിരോധനാജ്ഞ

മുള്ളൻക്കൊല്ലി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കാപ്പിപ്പാടി കോളനിയിലാണ് കടുവയെ കണ്ടെത്തിയത്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാലുടന്‍ കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. 

നേരത്തെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടികൂടിയിരുന്നു. പിന്നീട് ഇത് കാട്ടിലേക്ക് മറയുകയായിരുന്നു. ഇന്നലെ മുതൽ തിരച്ചിൽ ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് കടുവയെ കണ്ടെത്താൻ സാധിച്ചത്. 

മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാൽ ഉണ്ടാകുന്ന അപായ സൂചന മുന്നിൽകണ്ടാണ് 144 പ്രഖ്യാപിച്ചത്. കടുവയെ തിരികെ കാട്ടിലേക്ക് തുരത്തും വരെ നിരോധനാജ്ഞ തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com