തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ നിയമോപദേശം തേടും; നാളെ തീരുമാനമുണ്ടാകുമെന്ന് കടകംപളളി 

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ.  തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ആന ഉടമകളുമായി മന്ത്രിമാർ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

 തൃശൂര്‍ ജനതയ്ക്കും ആനയുടമകള്‍ക്കുമായി ഉചിതമായ തീരുമാനമെടുക്കും. മറ്റു പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി വന്നതിനുശേഷം വിശദചര്‍ച്ച നടത്തുമെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരം നടത്തിപ്പിൽ ആശങ്കയില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നാളെ തീരുമാനം ഉണ്ടാകും.മുൻവർഷത്തേക്കാൾ ഭംഗിയായി പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിൽ ആനകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ആനയുടമകൾ നാളെ യോ​ഗം ചേർന്ന് തീരുമാനമെടുക്കും.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്  എഴുന്നള്ളത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മറ്റ് ആനകളെയും പൂരത്തില്‍ പങ്കെടുപ്പിക്കില്ല എന്ന നിലപാട്  ഉടമകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com