തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തുകയും ചെയ്ത അധ്യാപകർക്കും അതിന് കൂട്ടുനിന്ന ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനും സസ്പെൻഷൻ. കാസർഗോഡ് നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസൽ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകളിലാണ് ചില വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും ക്രമക്കേട് നടത്തിയത്.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷാനടത്തിപ്പിൽ സ്ഥാപനമേധാവിക്കു യോജിക്കാത്തവിധത്തിൽ ഗുരുതരമായ ക്രമക്കേട് കാണിച്ചതിനാണ് അച്ചടക്കനടപടിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ