സ്വകാര്യ ബസുകളെ പിടിച്ചുകെട്ടി; ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് വന്‍ വരവേല്‍പ്പ്

സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് പിടിവീണതോടെ ടെക്‌നോപാര്‍ക്കില്‍ നിന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച ദീര്‍ഘദൂര എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് തകര്‍പ്പന്‍ വരവേല്‍പ്പ്.
സ്വകാര്യ ബസുകളെ പിടിച്ചുകെട്ടി; ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് വന്‍ വരവേല്‍പ്പ്


തിരുവനന്തപുരം: സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് പിടിവീണതോടെ ടെക്‌നോപാര്‍ക്കില്‍ നിന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച ദീര്‍ഘദൂര എസി ലോ ഫ്‌ലോര്‍ ബസുകള്‍ക്ക് തകര്‍പ്പന്‍ വരവേല്‍പ്പ്. ശനിയാഴ്ച വൈകിട്ട് ടെക്‌നോപാര്‍ക്ക് ക്യാംപസിലെത്തിയ ബസിലെ ജീവനക്കാരെ മാലയിട്ടാണ് ഐടി ജീവനക്കാര്‍ സ്വീകരിച്ചത്. ആദ്യ ദിവസം തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ മിക്ക സീറ്റുകളും തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. 

നേരത്തെ സര്‍വീസ് നടത്തിയിരുന്ന കൈറോസ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെയാണ് അവര്‍ സര്‍വീസ് അവസാനിപ്പിച്ചത്. തൊടുപുഴയിലേക്കും മുണ്ടക്കയത്തേക്കും സര്‍വീസ് നടത്തിയിരുന്ന ഈ ബസുകള്‍ക്ക് പകരമാണ് കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്‌ലോര്‍ സര്‍വീസുകള്‍ ആരംഭിച്ചത്.

റൂട്ട് ഇങ്ങനെ:

തമ്പാനൂരില്‍ നിന്ന്  വൈകിട്ട് 4.30ന് പുറപ്പെടുന്ന തിരുവനന്തപുരം- തൊടുപുഴ ബസ്,ഇന്‍ഫോസിസില്‍ 5 മണിക്കെത്തും.  ടെക്‌നോപാര്‍ക്ക് (5.05)  കഴക്കുട്ടം പോത്തന്‍കോട്-വെഞ്ഞാറുമുട്-കിളിമാനൂര്‍-കൊട്ടാരക്കര-അടൂര്‍-കോട്ടയം വഴി തൊടുപുഴയില്‍ രാത്രി 10.30ന് എത്തിച്ചേരും. തിരിച്ച് തൊടുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 4.30ന് പുറപ്പെടും. 

തിരുവനന്തപുരം -മുണ്ടക്കയം ബസ് വൈകിട്ട് 4.30ന് തമ്പാനൂരില്‍ നിന്ന് പുറപ്പെട്ട് ഇന്‍ഫോസിസില്‍ 5മണിക്ക് എത്തിച്ചേരും.ടെക്‌നോപാര്‍ക്ക്(5.05)  കഴക്കൂട്ടം പോത്തന്‍കോട്-്‌വെഞ്ഞാറുമുട്-അഞ്ചല്‍ -കിളിമാനൂര്‍-പുനലൂര്‍-പത്തനാപുരം-കൂടല്‍ -കോന്നി  പത്തനംതിട്ട  റാന്നി-എരുമേലി-കാഞ്ഞിരപളളി വഴി മുണ്ടക്കയത്ത് രാത്രി 9.30ന് എത്തിച്ചേരും. തിരിച്ച് മുണ്ടക്കയത്ത് നിന്ന് രാവിലെ 4.30ന് പുറപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com