ട്രാക്ക് നവീകരണം; എറണാകുളം- ഗുരുവായൂര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി

ണം നടക്കുന്നത്
ട്രാക്ക് നവീകരണം; എറണാകുളം- ഗുരുവായൂര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി

കൊച്ചി; ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മൂന്നു ദിവസങ്ങളിലെ എറണാകുളം- ഗുരുവായൂര്‍ റൂട്ടിലെ പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം- അങ്കമാലി, തൃശൂര്‍- വടക്കാഞ്ചേരി പാതയിലാണ് നവീകരണം നടക്കുന്നത്. കൂടാതെ ഇതേ ദിവസങ്ങളില്‍ ചില ട്രെയ്‌നുകള്‍ വൈകിഓടും. 

ഇന്ന് മുതല്‍ 16 വരെ എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകളാണു പൂര്‍ണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളില്‍ ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം ജംഗ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടും. ഇന്ന് എറണാകുളം- പൂന എക്‌സ്പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com