'ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യം'; രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം, 25 വര്‍ഷത്തേയ്ക്ക് പരോള്‍ അനുവദിക്കരുതെന്ന് കോടതി

പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്
'ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യം'; രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം, 25 വര്‍ഷത്തേയ്ക്ക് പരോള്‍ അനുവദിക്കരുതെന്ന് കോടതി

കൊല്ലം: പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്.  ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ് 48), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി 32), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി 45), ഡീസന്റ് ജംക്ഷന്‍ കോണത്തുകാവിനു സമീപം പ്രണവ് (കുക്കു 26), ഡീസന്റ് ജംക്ഷന്‍ സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് ( 44), വടക്കേവിള സ്വദേശി റിയാസ് ( 34) എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.ശിക്ഷിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷത്തേയ്ക്ക് പരോള്‍ അനുവദിക്കരുത് എന്നും കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവില്‍ പറയുന്നു. പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിനു രഞ്ജിത് ജോണ്‍സണെ വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ക്വാറി അവശിഷ്ടങ്ങള്‍ തള്ളുന്ന കുഴിയില്‍ മൃതദേഹം കുഴിച്ചുമൂടിയെന്നതാണ് കേസ്. കേസില്‍ കിളികൊല്ലൂര്‍ നക്ഷത്ര നഗറില്‍ അജിംഷ (ബാബുജി 37) യെ വിട്ടയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com