ഭാ​ഗ്യവാൻ ആര്?; 65 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം പാല‌ായിൽ 

ഡബ്ല്യുഎ 397000 എന്ന നമ്പറിലുളള ടിക്കറ്റിനാണ്‌ സമ്മാനം
ഭാ​ഗ്യവാൻ ആര്?; 65 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം പാല‌ായിൽ 

കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ ഇന്നലെ നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപാ പാലായില്‍ വിറ്റ ടിക്കറ്റിന്‌. ഡബ്ല്യുഎ 397000 എന്ന നമ്പറിലുളള ടിക്കറ്റിനാണ്‌ സമ്മാനം. ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.

പാലാ ടൗണില്‍ മെയിന്‍ റോഡില്‍ പയപ്പാര്‍ കുട്ടിച്ചന്‍ ചവണിയാങ്കലിന്റെ ഉടമസ്‌ഥതയിലുള്ള ന്യൂ ലക്കിസെന്ററില്‍നിന്ന്‌ സബ്‌ ഏജന്റായ അഭിലാഷ്‌ മുണ്ടുപാലം വാങ്ങി വില്‌പന നടത്തിയ ടിക്കറ്റിനാണ്‌ സമ്മാനം ലഭിച്ചത്‌.ഇതൊടൊപ്പം ഇതേ നമ്പറിലുളള മറ്റു സീരിയലിലുള്ള 11 ടിക്കറ്റിന്‌ 8000 രൂപാ വീതം സമാശ്വാസ സമ്മാനവും ഇവിടെനിന്ന്‌ വിറ്റ ടിക്കറ്റിനാണ്‌ ലഭിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com