ആലപ്പുഴ: വീട്ടുകാരുമായി പിണങ്ങി ആഡംബരക്കാറുമായി ദേശീയപാതിയിലൂടെ പാഞ്ഞ പതിനഞ്ചുകാരനെ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനാണ് പിതാവുമായി പിണങ്ങി കുട്ടി കാറുമായി സ്ഥലം വിട്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വീട്ടുകാര്‍ വിവരം പൊലീസ് കണ്ട്രോള് റൂമിലും ഹൈവേ പൊലീസിലും അറിയിച്ചു. ദേശീയപാതയിലൂടെ ഹരിപ്പാട് ഭാഗത്തേക്കാണ് കാര്‍ പോയതെന്ന് മനസ്സിലാക്കിയ പൊലീസ്, ഹരിപ്പാട് മാധവ ജംങ്ഷന് സമീപം കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.
വിദ്യാര്‍ത്ഥിയെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ലൈസന്‍സ് ഇല്ലാത്ത മകന് കാര്‍ ഓടിച്ചതിന് പിതാവിന് പിഴ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ