കൈയ്യില്‍ കൊണ്ടു നടക്കേണ്ട, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇനി ഡിജിലോക്കറിലും; ജൂലൈ 15 മുതൽ ലഭ്യമാകും

കൈയ്യില്‍ കൊണ്ടു നടക്കേണ്ട, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇനി ഡിജിലോക്കറിലും; ജൂലൈ 15 മുതൽ ലഭ്യമാകും

ഇതാദ്യമായാണ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജി ലോക്കറുകളിൽ ലഭ്യമാകും. വിവിധ ആവശ്യങ്ങൾക്കുള്ള ആധികാരിക രേഖയായി ഡിജിറ്റൽ ലോക്കറിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉപയോ​ഗിക്കാം. ആധാർ, പാൻകാർഡ് എന്ന് തുടങ്ങി നമുക്ക് ആവശ്യമുള്ള എല്ലാ രേഖകളും സുരക്ഷിതമായ ഇ-രേഖകളായി സൂക്ഷിക്കാൻ സഹായിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഡിജി ലോക്കർ. ഇതാദ്യമായാണ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റുകൾ ഇതിനകം അപ്ലോഡിങ് പൂർത്തിയായിക്കഴിഞ്ഞു. സിബിഎസ്ഇ സർട്ടിഫിക്കറ്റുകളും ലഭ്യമാണ്.

അക്കൗണ്ട് തുറക്കാൻ സിംപിളാണ്.. ദാ ഇങ്ങനെ

https://digilocker.gov.in എന്ന വെബ്സൈറ്റിൽ കയറി മൊബൈൽ നമ്പറും ആധാർ നമ്പറും നൽകുന്ന താമസമേ അക്കൗണ്ട് തുറക്കുന്നതിനുള്ളൂ. ഇതിനായി വെബ്സൈറ്റിലെ സൈൻ അപ്  ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകണം. ഇതോടെ ഡിജിലോക്കറിൽ നിന്നും ഒരു ഒടിപി ഫോണിലേക്ക് എത്തും. ഇത് സൈറ്റിൽ നൽകിയ ശേഷം നിങ്ങളുടേതായ യൂസർനെയിമും പാസ്വേർഡും നൽകിയ ശേഷം ആധാർ ബന്ധിപ്പിക്കുകയാണ് വേണ്ടത്. 

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കാൻ

യൂസർ നെയിമും പാസ് വേർഡും ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യുക. ​ഗെറ്റ് മോർ നൗ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്ന് വരുന്ന വിൻഡോയിൽ നിന്നും എജ്യൂക്കേഷൻ >ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള > ക്ലാസ് 10 സ്കൂൾ ലീവിങ്  സർട്ടിഫിക്കറ്റ് >രജിസ്റ്റർ നമ്പർ>വർഷം. ഇത്രയും നല്‍കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കാണാം

ഡിജിറ്റൽ ലോക്കർ വഴി സർട്ടിഫിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ  തടസ്സമുണ്ടായാൽ സംസ്ഥാന ഐടി മിഷന്റെ സിറ്റിസൻ കോൾ സെന്ററിലെ 1800 4251 1800, (0471) 2115054, 211509 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com