വിശപ്പ് സഹിച്ചോളാം, എക്‌സിക്യൂട്ടീവിനോട് മഴ കൊള്ളരുത് എന്ന് പറയൂ; നന്മയുടെ ചാറ്റ്, വൈറല്‍

വിശപ്പ് സഹിച്ചോളാം, എക്‌സിക്യൂട്ടീവിനോട് മഴ കൊള്ളരുത് എന്ന് പറയൂ; നന്മയുടെ ചാറ്റ്, വൈറല്‍

ഭക്ഷണം കുറച്ച് വൈകിയാല്‍ പോലും മുഖം കറുപ്പിക്കുന്നവരുടെ ഇടയില്‍ വൈറലാവുകയാണ് ഒരു കസ്റ്റമറുടെ സന്ദേശം

ണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഇന്ന് സര്‍വസാധാരണമാണ്. ഓര്‍ഡര്‍ അനുസരിച്ച് ഭക്ഷണം സമയത്ത് എത്തിക്കാന്‍ യുവതലമുറ ബൈക്കില്‍ കുതിക്കുന്നതും പതിവുകാഴ്ചയാണ്. എന്നാല്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും ഇവരുടെ ജോലി പോകുന്നതിന് വരെ കാരണമാകാറുണ്ട്. ഭക്ഷണം കുറച്ച് വൈകിയാല്‍ പോലും മുഖം കറുപ്പിക്കുന്നവരുടെ ഇടയില്‍ വൈറലാവുകയാണ് ഒരു കസ്റ്റമറുടെ സന്ദേശം. സൊമാറ്റോ കസ്റ്റമര്‍ കെയറും വിജി എന്ന കസ്റ്റമറും തമ്മിലുള്ള ചാറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

'ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. എനിക്കായുള്ള ഭക്ഷണവുമായി സൊമാറ്റോ വാലറ്റ് വരുന്നതായും മാപ്പില്‍ കാണിക്കുന്നുണ്ട്. പക്ഷേ ഇവിടെ നല്ല മഴയാണ്. വരുന്ന വ്യക്തിയോട് എവിടെയെങ്കിലും കയറി നില്‍ക്കാന്‍ പറയാമോ? മഴ മാറിയിട്ട് വന്നാല്‍ മതിയെന്ന് പറയൂ. എനിക്ക് വിശപ്പ് സഹിക്കാന്‍ കഴിയും. സുരക്ഷയാണ് പ്രധാനം..' വിജി എന്ന കസ്റ്റമര്‍ ചാറ്റില്‍ കുറിച്ച വരികളാണിവ.


തിരിച്ചുള്ള മറുപടി ഇങ്ങനെ. 'കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവ് വരുന്ന വഴി നല്ല മഴയുണ്ട്. താങ്കള്‍ പറഞ്ഞതു പ്രകാരം എക്‌സിക്യൂട്ടീവിനോട് മഴ കൊള്ളാതെ മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. താങ്കളുടെ ഈ നന്‍മയ്ക്ക്  നന്ദി.' ഇതായിരുന്നു കസ്റ്റമര്‍ കെയറില്‍ നിന്നുള്ള മറുപടി. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com