തൃശ്ശൂര്‍ : മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്. രൂപേഷിന്റെയും ഷൈനയുടെയും വീടായ വലപ്പാട് വച്ചായിരുന്നു വിവാഹം.
ഒരു ദിവസത്തെ പരോളിലിറങ്ങിയാണ് രൂപേഷ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഷൈന ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 19 പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സിപിഐ നേതാവ് ബിനോയ് വിശ്വമടക്കമുള്ള നേതാക്കള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ