തിരുവനന്തപുരത്ത് മാത്രം എല്‍ഡിഎഫിന്റെ 6,000വോട്ട് മറിച്ചു; കോണ്‍ഗ്രസിന് വേണ്ടി പരസ്യമായിറങ്ങി: വെളിപ്പെടുത്തലുമായി ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംഘടന

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് സമാഹരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ രൂപീകരിച്ച  ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരത്ത് മാത്രം എല്‍ഡിഎഫിന്റെ 6,000വോട്ട് മറിച്ചു; കോണ്‍ഗ്രസിന് വേണ്ടി പരസ്യമായിറങ്ങി: വെളിപ്പെടുത്തലുമായി ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംഘടന

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് സമാഹരിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ രൂപീകരിച്ച ' നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ വെളിപ്പെടുത്തല്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ നിലപാടെടുത്ത് രംഗത്ത് വന്ന സംഘടനയായിരുന്നു ഇത്. 

തിരുവനന്തപുരത്ത് മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ശശി തരൂരിന് തങ്ങള്‍ മറിച്ചു നല്‍കിയെന്നാണ് കൂട്ടായ്മ വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ ഈ കൂട്ടായ്മ, യുവതി പ്രവശനത്തെ എതിര്‍ത്ത് നിലകൊണ്ട യുഡിഎഫിന് വോട്ട് ശേഖരിച്ചു എന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമ്പതോളം യുവതിളെ ശബരിമയിലെത്തിക്കും എന്നായിരുന്നു ഇവരുടെ അവകാശവാദം. കനകദുര്‍ഗയെയും ബിന്ദുവിനെയും ശബരിമലയിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഇതേ സംഘടനയായിരുന്നു. 

യുഡിഎഫിനായി വോട്ട് സമാഹരിച്ചുവെന്ന് വ്യക്താക്കിയുള്ള കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

സി.പി.എമ്മിനെ തോല്‍പ്പിച്ചത് ശബരിമലയല്ല...

കേരളത്തില്‍ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തില്‍ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട്, കേരളത്തില്‍ സി പിഎമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല. ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ ബിജെപി മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോണ്‍ഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും.

തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകള്‍ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കള്‍ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട്. പരമ്പരാഗതമായി എല്‍ഡിഎഫിന് നു വോട്ടു ചെയ്തു പോന്ന ബിജെപിക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാന്‍ നിലപാടുള്ള അനവധിയനവധി പേര്‍ യുഡിഎഫിന് വോട്ട് ചെയ്ത് കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു ഫലം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com