നിയമസഭയിലും നേതാവ് താൻ തന്നെയെന്ന് പി ജെ ജോസഫ് ; മാണി ​ഗ്രൂപ്പിൽ അസംതൃപ്തി പുകയുന്നു

ഒരു പദവിയുടെയും കാര്യം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും പാർട്ടിക്കുള്ളിൽ വിഭാ​ഗീയത വളർത്താൻ മാത്രമേ ഇത്തരം ശ്രമങ്ങൾ വിജയിക്കുകയുള്ളൂവെന്നും മാണി ​ഗ്രൂപ്പ്
നിയമസഭയിലും നേതാവ് താൻ തന്നെയെന്ന് പി ജെ ജോസഫ് ; മാണി ​ഗ്രൂപ്പിൽ അസംതൃപ്തി പുകയുന്നു

കോട്ടയം :  കേരളാ കോൺ​ഗ്രസ്(എം) നേതാവായിരുന്ന കെ എം മാണി മരിച്ച സാഹചര്യത്തിൽ നിയമസഭാ കക്ഷി നേതാവ് എന്ന പദവി താൻ വഹിക്കുമെന്ന് പി ജെ ജോസഫ്. പാർലമെന്ററി പാർട്ടിയുടെ ഡപ്യൂട്ടി ലീഡറായിരുന്ന സാഹചര്യത്തിൽ ഈ പദവി സ്വാഭാവികമായി വന്ന് ചേരുന്നതാണ് . സംസ്ഥാനക്കമ്മിറ്റി യോ​ഗം വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഒരു പദവിയുടെയും കാര്യം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും പാർട്ടിക്കുള്ളിൽ വിഭാ​ഗീയത വളർത്താൻ മാത്രമേ ഇത്തരം ശ്രമങ്ങൾ വിജയിക്കുകയുള്ളൂവെന്നും മാണി ​ഗ്രൂപ്പ് നേതാക്കൾ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പി.ജെ. ജോസഫിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ പാർട്ടി ഭരണഘടനയുടെ ലംഘനമാണ് എന്ന് ഡോ. എൻ ജയരാജ് എംഎൽഎ പറഞ്ഞു. 

സമവായമെന്ന് പ്രഖ്യാപിച്ച ശേഷം പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുന്നത്  ശരിയല്ല. പാർട്ടി അം​ഗങ്ങൾ യോ​ഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com