ശബരിമല: സംസ്ഥാനത്തിന് നിയനിര്‍മ്മാണം നടത്താനാവില്ല; ചെന്നിത്തല ജനങ്ങളെ കബളിപ്പിക്കുന്നു; എ വിജയരാഘവന്‍

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ലംഘിക്കുന്ന തരത്തിലുള്ള നിയമം സംസ്ഥാന നിയമസഭയ്ക്ക് പാസാകാനാകില്ലെന്ന് വിജയരാഘവന്‍ 
ശബരിമല: സംസ്ഥാനത്തിന് നിയനിര്‍മ്മാണം നടത്താനാവില്ല; ചെന്നിത്തല ജനങ്ങളെ കബളിപ്പിക്കുന്നു; എ വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമല വിഷയം ശരിയായ രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അധികാരത്തിലെത്തിയാല്‍ യുഡിഎഫ് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന ചെന്നിത്തലയുടെ നിലപാട് തെറ്റിദ്ധാരണകൊണ്ടാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം ലംഘിക്കുന്ന തരത്തിലുള്ള നിയമം സംസ്ഥാന നിയമസഭയ്ക്ക് പാസാകാനാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിശ്വാസ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് തിങ്കളാഴ്ച യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ വിശദീകരണം. 

ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടമായതും ഞങ്ങള്‍ തിരിച്ചറിയുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ രാഷ്ട്രീയ ശത്രുക്കള്‍ താല്‍ക്കാലികമായി വിജയിച്ചിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടുപോകും. അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൂട്ടിയോജിപ്പിച്ച് എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കുന്നതിന് ശക്തമായ നടപടികളുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com