'മോദിയുടെ വിജയത്തിലൂടെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കി, ഹിന്ദു സൈന്യത്തിലൂടെ മറ്റൊരു സ്വപ്‌നവും പൂര്‍ത്തിയാക്കും'; സവര്‍ക്കറുടെ ജന്മദിനത്തില്‍ കുട്ടികള്‍ക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

മോദിയുടെ വിജയത്തിലൂടെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കി.  ആയുധ പരിശീലനത്തിലൂടെ മറ്റൊരു സ്വപ്‌നവും പൂര്‍ത്തിയാക്കും 
'മോദിയുടെ വിജയത്തിലൂടെ ഒരു സ്വപ്‌നം പൂര്‍ത്തിയാക്കി, ഹിന്ദു സൈന്യത്തിലൂടെ മറ്റൊരു സ്വപ്‌നവും പൂര്‍ത്തിയാക്കും'; സവര്‍ക്കറുടെ ജന്മദിനത്തില്‍ കുട്ടികള്‍ക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

ആഗ്ര: ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പത്താം ക്ലാസിലേയും പ്ലസ് ടുവിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കത്തി സമ്മാനമായി നല്‍കി അഖില ഭാരതീയ ഹിന്ദു മഹാസഭ. ലോക്‌സഭാ തെരഞ്ഞടുപ്പിലെ മോദിയുടെ വലിയ വിജയത്തിലൂടെ സവര്‍ക്കറുടെ സ്വപ്‌നത്തിന്റെ ആദ്യഭാഗം പൂര്‍ത്തികരിച്ചു. കുട്ടികള്‍ക്ക് ആയുധങ്ങള്‍ നല്‍കി പരിശീലിപ്പിച്ച് ഹിന്ദു സൈനികരാക്കി സവര്‍ക്കറിന്റെ മറ്റൊരു സ്വപ്‌നം കൂടി ഞങ്ങള്‍ പൂര്‍ത്തികരിക്കുമെന്ന് ഹിന്ദുമഹാസഭ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. 

ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചാല്‍ മാത്രമേ ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.ഹിന്ദുക്കള്‍ക്ക് ആയുധം ഉപയോഗിച്ച് സ്വയം സംരക്ഷണം തീര്‍ക്കാനും, പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അത്തരം അധികാരം നല്‍കി അവരെ എല്ലാത്തിനും പ്രേരിപ്പിക്കുകയാണ് തങ്ങളെന്നും മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പറഞ്ഞു.കത്തിക്കൊപ്പം ഭഗവത് ഗീതയുടെ ഒരു പതിപ്പ് കൂടി തങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. പഠനത്തിലും പരീക്ഷയിലും മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്നും പൂജാ ശകുന്‍ പറഞ്ഞു.

ശക്തരും സ്വതന്ത്രരുമാണെന്ന തോന്നല്‍ അവരിലുണ്ടാകണം. തങ്ങളുടെ സഹോദരിയേയും മകളേയും അല്ലെങ്കില്‍ ബന്ധുക്കളെയോ സംരക്ഷിക്കാന്‍ ആകുമെന്ന് അവര്‍ക്ക് തോന്നണം.നിരവധി ആക്രമണങ്ങളാണ് ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്നത്. സ്വന്തം സംരക്ഷണത്തിനായി കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ടെന്നും പൂജാ ശുകന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com