തിരുവനന്തപുരം: കേരള പോലീസിന്റെ സിഗ്നേചര്‍ സോങ് പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. വഴുതക്കാട് കലാഭവന്‍ തീയേറ്ററിലായിരുന്നു പ്രകാശന ചടങ്ങ്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എസ് രമേശന് നായരും ചേര്‍ന്നാണ് ഗാനത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. പ്രശസ്ത സംവിധായകന് ദീപു കരുണാകരനാണ് സിഗ്നേചര്‍ സോംഗ് തയ്യാറാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ