ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു

. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം
ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചു

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് സെഡ് പ്ല്‌സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതോടെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫിനാവും. നൂറ് സിആര്‍പിഎഫ് ജവാന്‍മാരെയാണ് ഇതിന് നിയോഗിക്കുക. രാജീവ് ഗാന്ധിയുടെ മരണശേഷമാണ് കുടുംബത്തിന് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബം സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.

ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ നല്‍കുന്നതിനെതിരെ ബിജെപിയുടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം. നേരത്തെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നു. സുരക്ഷാഭീഷണികളെന്നും ഇല്ലെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com