അയോധ്യ വിധി: കാസര്‍കോട് ഒന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ

കേരള പൊലീസ് ആക്ട് 78,79 പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അയോധ്യ വിധി: കാസര്‍കോട് ഒന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ

കാസര്‍കോട്: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കാസര്‍കോട് ജില്ലയിലെ ഒന്‍പത് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര തുടങ്ങിയ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരള പൊലീസ് ആക്ട് 78,79 പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 14ാം തീയതി രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും പൊലീസുമായി സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. 

അയോധ്യ വിധിക്ക് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.  കഴിഞ്ഞ ദിവസം രാത്രിയോടെ അത് പിന്‍വലിക്കുകയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെയാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പൊലീസ് ആക്ട് പ്രകാരം ഒന്‍ത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com