കാസർകോട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

കാസർകോട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

കാസർകോട്: കാസർകോട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലൻ-ശാലിനി ദമ്പതികളുടെ മകൾ ആദ്യത്യയാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹൈസ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയാണ് ആദിത്യ. 

സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടനെ കുട്ടി കുളിക്കാൻ കുളിമുറിയിൽ കയറിയിരുന്നു. നേരം വൈകിയിട്ടും പുറത്ത് വരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തിൽ തുണി കുരുങ്ങിയ നിലല്‍ കുട്ടിയെ കണ്ടെത്തിയത്. 

ഉടൻ തന്നെ ബേഡകം താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com