'ഒരു മരിപ്പിനെ ഞങ്ങള്‍ എങ്ങനെ കൊണ്ടുപോണ് എന്നു നോക്കി സഹകരിക്കുക'; ഉത്തരേന്ത്യയില്‍ അല്ല, ഇത് കേരളത്തിലാണ്...

മരിച്ചയാളുടെ മൃതദേഹവും ചുമന്ന് പുഴമുറിച്ചു കടക്കേണ്ടിവരിക... അങ്ങ് ഉത്തരേന്ത്യയിലല്ല, നമ്മുടെ കേരളത്തിലാണ്.
'ഒരു മരിപ്പിനെ ഞങ്ങള്‍ എങ്ങനെ കൊണ്ടുപോണ് എന്നു നോക്കി സഹകരിക്കുക'; ഉത്തരേന്ത്യയില്‍ അല്ല, ഇത് കേരളത്തിലാണ്...

പാലക്കാട്:  മരിച്ചയാളുടെ മൃതദേഹവും ചുമന്ന് പുഴമുറിച്ചു കടക്കേണ്ടിവരിക... അങ്ങ് ഉത്തരേന്ത്യയിലല്ല, നമ്മുടെ കേരളത്തിലാണ്. പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ പഴണിയാര്‍പാളയത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതാണ്.  പഴണിയാര്‍പാളയത്ത പുഴമേട്ടില്‍ മരിച്ച തങ്കമ്മയുടെ ശവമഞ്ചവുമായി അരയ്‌ക്കൊപ്പം വെള്ളത്തില്‍ വരട്ടാര്‍ കടക്കുന്ന യുവാക്കളുടെ കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

'ഭയങ്കര റിസ്‌കെടുത്താണ് ഞങ്ങള്‍ ഈ വീഡിയോ എടുത്തിട്ടിരിക്കണെ. നല്ല റോഡില്ലാണ്ട്, ഒരു മരിപ്പിനെ ഞങ്ങള്‍ എങ്ങനെ കൊണ്ടുപോണ് എന്നു നോക്കി സഹകരിക്കുക.'- എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയില്‍ അവര്‍ പറയുന്നത്.

പുഴമേട്ടില്‍ മുപ്പതോളം കുടുംബങ്ങളുണ്ട്. പതിറ്റാണ്ടുകളായി പുഴ വറ്റിക്കിടക്കുകയായിരുന്നു. വരണ്ട പുഴയിലൂടെ നടന്നും ഇരുചക്രവാഹനങ്ങളിലും കാളവണ്ടികളിലുമാണു നാട്ടുകാര്‍ അക്കരെ പഴണിയാര്‍പാളയത്തേക്കും കൊഴിഞ്ഞാമ്പാറയിലേക്കും പോയിരുന്നത്. രണ്ടു വര്‍ഷം നല്ല മഴ കിട്ടിയതോടെ വരട്ടാറില്‍ വെള്ളമൊഴുകാന്‍ തുടങ്ങി. അസുഖംവന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും വഴിയില്ലാത്ത അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com