'സ്ത്രീകള്‍ അഴിഞ്ഞാടുന്നു, പുരുഷന്മാര്‍ അരക്ഷിതര്‍; നിയമം വേണമെന്ന്' പിസി ജോര്‍ജ്; വിവാദം

നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ്. പുരുഷന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്
'സ്ത്രീകള്‍ അഴിഞ്ഞാടുന്നു, പുരുഷന്മാര്‍ അരക്ഷിതര്‍; നിയമം വേണമെന്ന്' പിസി ജോര്‍ജ്; വിവാദം

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് എംഎല്‍എയുടെ നിയമസഭാ പരാമര്‍ശം വിവാദത്തില്‍. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്നും പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

'നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ്. പുരുഷന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ്. പുരുഷന്മാര്‍ അരക്ഷിതരാണ്. ഇവരുടെ സംരക്ഷണത്തിനായി നിയമം വേണം' പിസി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

നിയമസഭയില്‍ തന്നെ ജോര്‍ജിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇഎസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ പിസി ജോര്‍ജിനെതിരെ രംഗത്തെത്തി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാകരുതെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു. എന്നാല്‍ രാജ്യത്തെ പുരുഷന്‍മാര്‍ അരക്ഷിതരാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.

അംഗനവാടികളിലെ ആശാവര്‍ക്കര്‍മാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com