ഷാഫിയും ശബരിയും വന്നില്ല ; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള അഭിമുഖം പൂര്‍ത്തിയായി

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പം കെഎസ് യു മുന്‍ ഭാരവാഹികളും മത്സരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു
ഷാഫിയും ശബരിയും വന്നില്ല ; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനുള്ള അഭിമുഖം പൂര്‍ത്തിയായി


കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരായവരെ കണ്ടെത്താനുള്ള അഭിമുഖം പൂര്‍ത്തിയായി. കൊച്ചിയില്‍ രണ്ടുദിവസമായി നടന്ന ഇന്റര്‍വ്യൂവില്‍  സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നായി 276 പേരാണ് പങ്കെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കൊപ്പം കെഎസ് യു മുന്‍ ഭാരവാഹികളും മത്സരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. മല്‍സരാര്‍ഥികള്‍ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ച വച്ചത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്നും യോഗ്യരായവരുടെ പട്ടിക പതിനാറിന് പ്രസിദ്ധീകരിക്കും.

സജീവ അംഗത്വമുള്ള ആര്‍ക്കും ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് നിയമം മാറ്റിയെഴുതിയാണ് ഇത്തവണ അര്‍ഹരായവരെ കണ്ടെത്താനുള്ള അഭിമുഖം നടത്തിയത്. മറ്റു യോഗ്യതകള്‍ക്കൊപ്പം ഏതെങ്കിലും തലത്തില്‍ ഭാരവാഹി ആയിരിക്കണം എന്നും ഇത്തവണത്തെ യോഗ്യത മാനദണ്ഡത്തിലുണ്ട്.

പതിനാറു മുതല്‍ ഇരുപത്തിയൊന്നു വരെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിന്  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ 4 മുതല്‍ 7 വരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം.

പ്രസിഡന്റിന് പുറമേ നാലു വൈസ് പ്രസിഡന്റുമാരും പതിനൊന്ന് ജനറല്‍ സെക്രട്ടറിമാരുമടക്കം പതിനാറംഗ സംസ്ഥാന നേതൃത്വത്തെയാണ് തെരഞ്ഞെടുക്കേണ്ടത്. എംഎല്‍എമാര്‍ക്കും മത്സരിക്കാമെങ്കിലും, യൂത്ത് കോണ്‍ഗ്രസ് നേതൃപദവികളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്ന ഷാഫി പറമ്പിലിനും കെ.എസ് ശബരീനാഥനും കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com