16ാം വയസിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം; വോട്ട് 18ാം വയസിൽ മാത്രം

16 വയസായാൽ ഇനി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം
16ാം വയസിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം; വോട്ട് 18ാം വയസിൽ മാത്രം

കൊച്ചി: 16 വയസായാൽ ഇനി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ്ലിക്കേഷനിലാണ് സൗകര്യം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്‍ലോഡ് ചെയ്യണം. തത്സമയം ഈ വിവരം തെരഞ്ഞെടുപ്പു കമ്മീഷനിലെത്തും. പക്ഷേ, വോട്ട് ചെയ്യാൻ 18 വയസ് തികയണം.  

18 വയസ് പൂർത്തിയാകുന്ന ദിവസം, വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവൽ ഓഫീസറുടെയും (ബിഎൽഒ) മൊബൈലിലെത്തും. ബിഎൽഒമാർ തുടർ നടപടി സ്വീകരിക്കും.

കുടുംബത്തിലെ എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ ഒരു പേജിൽ ഉൾപ്പെടുത്താനാകുന്ന ‘ഫാമിലി ട്രീ’ വിഭാഗവും ആപ്പിൽ പുതുതായി എത്തി. ഒരു വോട്ടറുടെ മൊബൈൽ ഉപയോഗിച്ചു കുടുംബത്തിലെ എല്ലാവരുടെയും വിവരങ്ങൾ തിരുത്താനുമാകും.

ഇവിപി (ഇലക്ടേഴ്സ് വെരിഫിക്കേഷൻ പ്രോഗ്രാം) യിൽ ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ ഒടിപി (വൺ ടൈം പാസ്‌വേഡ്) നമ്പർ ലഭിക്കും. ഇതു നൽകി ഹോം പേജിൽ വോട്ടറുടെ വിവരങ്ങൾ രേഖപ്പെടുത്തുക. ഫാമിലി ട്രീ വിഭാ​ഗത്തിൽ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി മെംബർ എന്ന ഓപ്ഷനിലൂടെ കുടുംബാംഗങ്ങളുടെ പേരു ചേർക്കാം. പ്രോസ്പെക്ടീവ് വോട്ടേഴ്സിൽ ക്ലിക്ക് ചെയ്താൽ 16 വയസായവരുടെ വിവരം ചേർക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com