ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി ; വീണ്ടും മല ചവിട്ടുമെന്ന് കനകദുര്‍ഗ

സുപ്രിംകോടതി വിധി നിരാശപ്പെടുത്തുന്നതും തുല്യതയ്ക്ക് എതിരാണെന്നും ബിന്ദു അമ്മിണി
ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി ; വീണ്ടും മല ചവിട്ടുമെന്ന് കനകദുര്‍ഗ

ന്യൂഡല്‍ഹി : ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി ദേശായി. ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല.തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.

അതേസമയം താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ യുവതിയായ കനകദുര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കനകദുര്‍ഗ പറഞ്ഞു.

അതേസമയം സുപ്രിംകോടതി വിധി നിരാശപ്പെടുത്തുന്നതും തുല്യതയ്ക്ക് എതിരാണെന്നും കനകദുര്‍ഗയ്‌ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു അമ്മിണി പ്രതികരിച്ചു. ശബരിമലയില്‍ പോകാന്‍ ആരെങ്കിലും സമീപിച്ചാല്‍ താന്‍ മുന്നിലുണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com