എ​ൻ വാ​സു
എ​ൻ വാ​സു

എൻ വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ; നാളെ ചുമതലയേൽക്കും

അ​ഡ്വ. കെ ​എ​സ് ര​വി​യെ ദേവസ്വം ബോർഡ് അം​ഗ​മാ​യും നി​യ​മി​ച്ചു. സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​ണ് അഡ്വ. ര​വി

തി​രു​വ​ന​ന്ത​പു​രം:തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി  മു​ൻ ദേ​വ​സ്വം ക​മ്മി​ഷ​ണ​ർ എ​ൻ വാ​സു​വി​നെ സർക്കാർ നി​യ​മി​ച്ചു. സ്ഥാ​ന​മൊ​ഴി​ഞ്ഞ എ ​പ​ദ്മ​കു​മാ​റി​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് വാ​സു​വി​നെ നി​യ​മി​ച്ച​ത്. സി​പി​എം പ്ര​തി​നി​ധിയായാണ് വാസുവിന്റെ നിയമനം. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രിംകോടതിയുടെ നിർണായ ഉത്തരവ് വരാനിരിക്കെയാണ് പുതിയ നിയമനം.

അ​ഡ്വ. കെ ​എ​സ് ര​വി​യെ ദേവസ്വം ബോർഡ് അം​ഗ​മാ​യും നി​യ​മി​ച്ചു. സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​യാ​ണ് അഡ്വ. ര​വി. ഇവരുടെ നി​യ​മ​ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ര​ണ്ടു​പേ​രും നാളെ ചു​മ​ത​ല​യേ​ൽ​ക്കും. ശബരിമല സ്ത്രീപ്രവേശനത്തിൽ റിവ്യൂ ഹർജിയിൽ സുപ്രിംകോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നൽകുന്ന ബോർഡിനാണ്. ഇതു മുൻകൂട്ടി കണ്ടാണ് മുൻ ദേവസ്വം കമ്മിഷണറായ എൻ വാസുവിനെ തന്നെ ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുണ്ടായപ്പോൾ എൻ വാസുവായിരുന്നു ദേവസ്വം കമ്മിഷണർ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തിൽ ബോർഡ് ഭരണസമിതിയേക്കാൾ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. സ​ർ​ക്കാ​ർ പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന എ​ൻ വാ​സു, യു​വ​തീ​പ്ര​വേ​ശ​ത്തി​ല​ട​ക്കം സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു, 2017 നവംബർ 14നാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി എ പദ്മകുമാറും അംഗമായി കെ പി ശങ്കർദാസും ചുമതലയേറ്റത്. ഇവരുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com