കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വീടും, സഹോദരിക്ക് സര്‍ക്കാര്‍ ജോലി

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാന്‍ പിഎസ് അഭിജിത്ത് കൊല്ലപ്പെട്ടത്.
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വീടും, സഹോദരിക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ജമ്മുകശ്മീരില്‍ കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവധിക്കാന്‍ തീരുമാനിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കേതില്‍ പ്രഹ്ലാദന്റെയും ശ്രീകലയുടെയും മകനായിരുന്നു പി എസ് അഭിജിത്ത്. 25 മദ്രാസ് റജിമെന്റില്‍ അംഗമായിരുന്നു. കസ്തൂരിയാണ് ഏക സഹോദരി.

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് ജവാന്‍ പിഎസ് അഭിജിത്ത് (22) കൊല്ലപ്പെട്ടത്. ആയൂര്‍ ഇടയത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. തിരുവനന്തപുരം പാലോട് മിലിട്ടറി ക്യാംപിലെത്തിച്ച അഭിജിത്തിന്റെ മൃതദേഹം സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് അഞ്ചലിലെ ഇടയത്തെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com