പ്ലാസ്റ്റിക് തരൂ...ഭക്ഷണം തരാം...; മാതൃകാ പദ്ധതിയുമായി മലപ്പുറം നഗരസഭ

പാതയോരത്തും വീടുകളിലും കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക്കുമായി മലപ്പുറം നഗരസഭയില്‍ എത്തിയാല്‍ നിങ്ങളെ അവിടെ കാത്തിരിക്കുന്നത് സൗജന്യ ഭക്ഷണം!
പ്ലാസ്റ്റിക് തരൂ...ഭക്ഷണം തരാം...; മാതൃകാ പദ്ധതിയുമായി മലപ്പുറം നഗരസഭ

പാതയോരത്തും വീടുകളിലും കൂട്ടിയിട്ടു കത്തിക്കുന്ന പ്ലാസ്റ്റിക്കുമായി മലപ്പുറം നഗരസഭയില്‍ എത്തിയാല്‍ നിങ്ങളെ അവിടെ കാത്തിരിക്കുന്നത് സൗജന്യ ഭക്ഷണം!പ്ലാസ്റ്റിക് തരൂ... ഭക്ഷണം തരാമെന്ന പേരില്‍ പരിസ്ഥിതി സംരക്ഷണ, ജീവകാര്യുണ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറം നഗരസഭ. അലക്ഷ്യമായെറിയുന്ന പ്ലാസ്റ്റിക്ക് ആര്‍ക്കും ശേഖരിച്ച് നഗരസഭ ഓഫീസിലെത്തിക്കാം. അര വയറുമായി വരുന്നവര്‍ക്ക് നിറഞ്ഞ വയറുമായി   മടങ്ങാം.

ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ മനസിലുദിച്ച ആശയമാണ് 'പ്ലാസ്റ്റിക് തരൂ... ഭക്ഷണം തരാ'മെന്ന പദ്ധതിയായി മാറിയത്. ഉച്ചഭക്ഷണം മാത്രമല്ല, ചായയും പലഹാരവുമെല്ലാം നല്‍കും. ഹരിതകര്‍മ സേനയുടെ സഹായത്തോടെയാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നതും രൂപമാറ്റം വരുത്തുന്നതും.

എത്തിച്ചു നല്‍കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരസഭ ഓഫീസില്‍ സ്ഥാപിച്ച റീസൈക്കിള്‍ യൂണിറ്റില്‍ നിന്ന് അപ്പോള്‍ തന്നെ രൂപമാറ്റം വരുത്തുന്നതാണ് പദ്ധതി. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് റോഡു നിര്‍മാണം അടക്കമുളള പദ്ധതികള്‍ക്കായി ക്ലീന്‍ കേരള കമ്പനിക്ക് വില്‍ക്കാനാണ് ധാരണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com