വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ: വേറിട്ട നടപടിയുമായി റെയില്‍വേ

വനിതാ ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി മദ്യപരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ: വേറിട്ട നടപടിയുമായി റെയില്‍വേ

തിരുവനന്തപുരം: റെയില്‍വേയുടെ ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ നല്‍കുന്നു. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്‌പ്രേ റയില്‍വേ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കാണ് സ്വരക്ഷയ്ക്കായി ഇത് നല്‍കുക.   

സേലം ഡിവിഷനില്‍ സ്‌പ്രേ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി മദ്യപരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സ്‌റ്റേഷന്‍ ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്. മറ്റ് ഡിവിഷനുകളിലും ഇത് ഉടന്‍ നടപ്പാക്കും.

കേരളത്തിലെ രണ്ട് ഡിവിഷനിലും വിമുക്തഭടന്മാരെ ഗേറ്റ് ജോലിക്ക് നിയോഗിക്കാനുള്ള നടപടി ഈമാസം പൂര്‍ത്തിയാകും. ഡിസംബര്‍ ആദ്യം നിയമനം നടക്കും. ഗേറ്റുകളിലും മറ്റും ജോലിചെയ്യുന്ന വനിതകളെ പ്ലാറ്റ്‌ഫോം ജോലികളിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com