കടം കൊടുത്ത പണം തിരിച്ചു ലഭിച്ചില്ല; പണം വാങ്ങിയ ആളിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

പണം തിരികെ നല്‍കാനുള്ള ആളിന്റെ വീടിനു മുന്നിലെത്തി. പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് പൊലീസ്
കടം കൊടുത്ത പണം തിരിച്ചു ലഭിച്ചില്ല; പണം വാങ്ങിയ ആളിന്റെ വീട്ടിലെത്തി തീ കൊളുത്തി മരിച്ചു

കോട്ടയം: കടം കൊടുത്ത പണം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരി പണം വാങ്ങിയ ആളിന്റെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി. വാടയാര്‍ കൃഷ്ണനിവാസില്‍ ബിജു ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

വൈക്കത്ത് കൃഷ്ണാ ടെക്‌സ്റ്റൈല്‍സ് നടത്തുകയാണ്. ഇന്നലെ രാവിലെ പണം തിരികെ നല്‍കാനുള്ള ആളിന്റെ വീടിനു മുന്നിലെത്തി. പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പണം കടം വാങ്ങിയ ആളിന്റെ ഭാര്യക്കും പരുക്കേറ്റു. ഇവര്‍ വൈക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ കോട്ടയം മെഡിക്കില്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിന് മുന്‍പ് ബിജു പാലാ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പണം തിരികെ ചോദിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ ഇന്നലെ വാക്കേറ്റം നടന്നതായും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com