പന്ത്രണ്ടു ജില്ലകളിലെ 28 വാർഡുകളിൽ ഡിസംബർ 17ന് ഉപതെരഞ്ഞെടുപ്പ്

പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതിരഞ്ഞെടുപ്പ്
പന്ത്രണ്ടു ജില്ലകളിലെ 28 വാർഡുകളിൽ ഡിസംബർ 17ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ്. 18 ന് വോട്ടെണ്ണൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ അറിയിച്ചു.

കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം 21 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക 21 മുതല്‍ 28 വരെ സമര്‍പ്പിക്കാം. സൂക്ഷമപരിശോധന 29 ന് നടക്കും. പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 2 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com