മീനച്ചിലാറ്റില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി ; തിരച്ചില്‍ തുടരുന്നു

പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്
മീനച്ചിലാര്‍ (ഫയല്‍ ചിത്രം)
മീനച്ചിലാര്‍ (ഫയല്‍ ചിത്രം)

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി.  കോട്ടയം പാറമ്പുഴയിലാണ് സംഭവം. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടി സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരിച്ചില്‍ നടത്തുകയാണ്.

അപകടത്തില്‍പ്പെട്ടവര്‍ അടക്കം ഈ കോളേജിലെ എട്ടുപേരാണ് പൂവത്തുംകടവില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഒരാള്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും ഒഴുക്കില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com