പ്ലാസ്റ്റിക് മാലിന്യവുമായി വരു; വയറ് നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം

പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ തല പുകയ്ക്കുന്നവർക്കും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും ഒരു സന്തോഷ വാർത്ത
പ്ലാസ്റ്റിക് മാലിന്യവുമായി വരു; വയറ് നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം

മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ തല പുകയ്ക്കുന്നവർക്കും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും ഒരു സന്തോഷ വാർത്ത. മാലിന്യവുമായി മലപ്പുറം ന​ഗരസഭയിലേക്ക് വരു. വയറു നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം തികച്ചും സൗജന്യമായി.

പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം എന്ന പേരിലാണ് പദ്ധതി. മാലിന്യം ശേഖരിച്ച് ആർക്കും ന​ഗരസഭയിലെ ഖനി എന്ന എംആർഎഫ് യൂണിറ്റിൽ എത്തിക്കാം. ആദ്യ ഘട്ടത്തിൽ ഉച്ച ഭക്ഷണമാണ് കിട്ടുക. ഉച്ചയ്ക്ക് 12.30മുതൽ 1.30 വരെയാണ് ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയതെന്ന് ന​ഗരസഭാധ്യക്ഷ സിഎച് ജമീല പറഞ്ഞു. അടുത്ത ഘട്ടമായി ചായയും കടിയും നൽകും. ഭക്ഷണം വേണ്ടാത്തവർക്ക് ഉപഹാരങ്ങൾ നൽകുന്ന കാര്യവും പരി​ഗണനയിലുണ്ട്.

ശനിയാഴ്ച പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കലക്ടർ ജാഫർ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുല്ല എംഎൽഎയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുന്നോടിയായി ന​ഗരസഭാ കൗൺസിലർമാരും ജീവനക്കാരും എൻഎസ്എസ് വൊളന്റിയർമാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com