ശബരിമല യുവതീപ്രവേശനം : സുപ്രിംകോടതി വിധിയില്‍ പ്രായോഗികമായി സ്‌റ്റേ ഉണ്ടെന്ന് മന്ത്രി എ കെ ബാലന്‍

ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതോടെ ഫലത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയിലാണെന്ന് മന്ത്രി
ശബരിമല യുവതീപ്രവേശനം : സുപ്രിംകോടതി വിധിയില്‍ പ്രായോഗികമായി സ്‌റ്റേ ഉണ്ടെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനത്തില്‍ പ്രായോഗികമായി സ്‌റ്റേ ഉണ്ടെന്ന് നിയമമന്ത്രി എ കെ ബാലന്‍. നിയമപരമായി സ്റ്റേ ഇല്ല. എന്നാല്‍ പ്രായോഗികമായി സ്‌റ്റേ ഉള്ള അവസ്ഥയാണ്. ഹര്‍ജികള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതോടെ ഫലത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്ത സ്ഥിതിയിലാണെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിന് കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട് മാത്രമേ കാര്യങ്ങള്‍ നീക്കാന്‍ പറ്റൂ. ഇപ്പോള്‍ നമ്മുടെ മുമ്പില്‍ പുതിയ ഒരു പ്രശ്‌നം വന്നു കഴിഞ്ഞു. നവംബര്‍ 14 ന്റെ വിധിയുമായി ബന്ധപ്പെട്ടുകൊണ്ട്, ആ ഭരണഘടനാബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നം.

നിയമപരമായി പരിശോധിക്കുമ്പോള്‍ സ്‌റ്റേ ഇല്ല. പ്രായോഗികമായി നോക്കിയാല്‍ സ്‌റ്റേ ഉണ്ട്. ഔപചാരികമായി സ്റ്റേ ചെയ്തിട്ടില്ല എന്നു പറയുമ്പോഴും പ്രയോഗത്തില്‍ അത് സ്‌റ്റേ ചെയ്തിട്ടുണ്ട് എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി വിധിയില്‍ വ്യക്തത വരുന്നതുവരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com