ബോര്‍ഡിനു തിടുക്കമില്ല, കാര്യങ്ങള്‍ ഇങ്ങനെയങ്ങു പോവട്ടെ; 'യുവതീ പ്രവേശന'ത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

ബോര്‍ഡിനു തിടുക്കമില്ല, കാര്യങ്ങള്‍ ഇങ്ങനെയങ്ങു പോവട്ടെ; 'യുവതീ പ്രവേശന'ത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

സന്നിധാനം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു ലഭിച്ച നിയമോപദേശത്തില്‍ വ്യക്തതയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ഇക്കാര്യത്തില്‍ ബോര്‍ഡിനു തിടുക്കമില്ലെന്നും വാസു മാധ്യമങ്ങളോടു പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ ആര്‍ക്കെങ്കിലുമുള്ള നിര്‍ദേശമില്ല. ഇന്നയാള്‍ ഇന്നതു ചെയ്യണം എന്നു വിധിയില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ബോര്‍ഡ് നിയമോപദേശം തേടിയെങ്കിലും അതിലും വ്യക്തത ലഭിച്ചിട്ടില്ല. നിയമോപദേശത്തിന്റെ കാര്യത്തില്‍ ബോര്‍ഡിനു തിടുക്കമില്ല. ഇപ്പോള്‍ കാര്യങ്ങള്‍ സുഗമമായാണ് മുന്നോട്ടുപോവുന്നത്. അതങ്ങനെ തന്നെ പോവട്ടെയെന്ന് വാസു പറഞ്ഞു.

യുവതികള്‍ ദര്‍ശനത്തിന് എത്തുന്നെന്നോ പൊലീസ് അവരെ തടയുന്നെന്നോ ഉള്ള കാര്യങ്ങളൊന്നും ബോര്‍ഡിനു മുന്നില്‍ ഇല്ല. ബോര്‍ഡിന് അത്തരം കാര്യങ്ങളിലൊന്നും അറിവില്ല. കാലിക പ്രസക്തമായ വിഷയമായി അതിനെ ഉയര്‍ത്തിക്കാണിക്കാതിരിക്കുകയാണ് വേണ്ടതെന്ന് എന്‍ വാസു പറഞ്ഞു.

പുനപ്പരിശോധനാ ഹര്‍ജികളിലെ വിധിയില്‍ വ്യക്തതയില്ലെന്നാണ് സര്‍ക്കാരിന്റെയും നിലപാട്. എന്നാല്‍ ഇതില്‍ വ്യക്തത തേടാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം സുപ്രീം കോടതി അന്തിമ തീര്‍പ്പു കല്‍പ്പിക്കുന്നതു വരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാടിലാണ് സര്‍്ക്കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com