വയനാട്ടിലെ മുഴുവൻ സ്കൂളുകളും ഉടൻ വൃത്തിയാക്കണമെന്ന് ഉത്തരവ്; നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് തു​ട​ര്‍​ന്നാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു
വയനാട്ടിലെ മുഴുവൻ സ്കൂളുകളും ഉടൻ വൃത്തിയാക്കണമെന്ന് ഉത്തരവ്; നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി

കൽപ്പറ്റ: ക്ലാസിൽ വച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ പശ്ചാത്തലത്തിൽ വ​യ​നാ​ട്ടി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളും പ​രി​സ​ര​വും ഉ​ട​ന്‍ വൃ​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ടർ ഉ​ത്ത​ര​വി​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വ് തു​ട​ര്‍​ന്നാ​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക്ലാ​സ് മു​റി​ക​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ പ​രി​ശോ​ധി​ച്ച്‌ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. പി​ടി​എ​യ്ക്കും പ​രി​ശോ​ധ​ന​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രി​ക്കുമെന്നും ഉത്തരവിൽ പറയുന്നു.

ക്ലാ​സ് മു​റി​യി​ല്‍ ചെ​രു​പ്പി​ടു​ന്ന​ത് വി​ല​ക്ക​രു​ത്. ശു​ചി​മു​റി​യും പ​രി​സ​ര​ത്തെ വ​ഴി​യും ഉ​ട​ന്‍ വൃ​ത്തി​യാ​ക്ക​ണം. എ​ല്ലാ​മാ​സ​വും പ​രി​ശോ​ധ​ന തു​ട​ര​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ക​ളി​സ്ഥ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും വ​യ​നാ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ള്‍​ക്കും കൈ​മാ​റി​യ ഉ​ത്ത​ര​വി​ല്‍ അ​റി​യി​ച്ചു.

അതേസമയം സ്കൂ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ ജില്ലാ ക​ള​ക്ടർ ഉ​ത്ത​ര​വിട്ടു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കാ​ണ് വ​യ​നാ​ട് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പാമ്പ് ക​ടി​യേ​റ്റാ​ല്‍ എ​ന്ത് ചെ​യ്യ​ണം എ​ന്ന​തി​ല്‍‌ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​ക​ണം. ഇ​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നേ​തൃ​ത്വം ന​ല്‍​ക​ണം. പ​രി​ശീ​ല​നം അ​വ​ഗ​ണി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com