ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; പിടിഎ പിരിച്ചുവിടും, നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; പിടിഎ പിരിച്ചുവിടും, നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ മോഹനനുമാണ് സസ്‌പെന്‍ഷന്‍. പിടിഎയും പിരിച്ചുവിടും. വിദ്യാഭ്യസ വകുപ്പിന്റെതാണ് നടപടി.ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം, കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

കുട്ടിയ്ക്ക് പാമ്പുകടിയേറ്റത് പ്രധാനാധ്യാപകന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. കുട്ടിയുടെ പിതാവ് വരാന്‍ വൈകിയത് കൊണ്ടാണ് ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചത് എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ വാദം. കരഞ്ഞുപറഞ്ഞിട്ടും അധ്യാപകര്‍ ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികളും വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ പൊലീസിനെ തള്ളിമാറ്റി അകത്തുകടക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തി. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യുവും എബിവിപിയും നടത്തിയ മാര്‍ച്ചും അക്രമത്തില്‍ കലാശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com