105-ാം വയസ്സിൽ അക്ഷരലോകത്തേക്ക് ; നാലാംതരം തുല്യതാ പരീക്ഷയെഴുതി ഭാഗീരഥി മുത്തശ്ശി

സാക്ഷരതാ മിഷന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമിൽ കെ ഭാഗീരഥി അമ്മ
105-ാം വയസ്സിൽ അക്ഷരലോകത്തേക്ക് ; നാലാംതരം തുല്യതാ പരീക്ഷയെഴുതി ഭാഗീരഥി മുത്തശ്ശി

കൊല്ലം : നൂറ്റിയഞ്ചിന്റെ നിറവിലും അക്ഷരവഴികളിലേക്കുള്ള കൈവിടാതെ കെ ഭാ​ഗീരഥി എന്ന മുത്തശ്ശി. പ്രായാധിക്യത്തിലും ആവേശം ചോരാതെ ഭാഗീരഥി അമ്മ നാലാംതരം തുല്യതാ പരീക്ഷയെഴുതി. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരൻ പിള്ളയാണ് ചോദ്യപേപ്പർ നൽകി പരീക്ഷയ്ക്ക് ഇരുത്തിയത്. സാക്ഷരതാ മിഷന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമിൽ കെ ഭാഗീരഥി അമ്മ.

ഒൻപതാം വയസ്സിൽ പഠനം നിർത്തിയതാണ് ഭാ​ഗീരഥി അമ്മ. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. സമ്പൂർണ സാക്ഷരതായജ്ഞത്തിലൂടെയാണ് വീണ്ടും അക്ഷരലോകത്തേക്ക് എത്തുന്നത്.  സാക്ഷതാ പ്രേരക് എസ് എൻ ഷേർലിയുടെ പ്രോത്സാഹനം കൂടിയായതോടെ വീണ്ടും ആവേശമായി.

മകൾ തങ്കമണിയുടെ ശ്രദ്ധയും അമ്മയുടെ പഠനത്തിന് പ്രോത്സാഹനമായി. ഇപ്പോൾ നാലാംതരം തുല്യതാ പരീക്ഷയും കഴിഞ്ഞു. നാലു പെൺമക്കളും രണ്ട് ആൺമക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com