വയനാട്ടില്‍ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു 

കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കി
വയനാട്ടില്‍ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു 

കല്‍പ്പറ്റ: വയനാട്ടില്‍ പതിനൊന്നു വയസ്സുള്ള ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കി. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച ഫോണ്‍ കോളില്‍നിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഉടന്‍ കേസെടുക്കുമെന്നാണ് അറിയുന്നത്. 

രണ്ടു വര്‍ഷം മുമ്പ് ഇതേ കുട്ടിയുടെ സാഹചര്യം മോശമാണെന്ന് സ്‌കൂളില്‍നിന്ന് ബാലക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് അന്നു നിര്‍ദേശം വന്നെങ്കിലും ബാലക്ഷേമ സമിതി വീണ്ടും വീട്ടിലേക്കു തന്നെ അയയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com