കൊടി പൊക്കിയാല്‍ കൊന്നുകളയും; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്, ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി.
കൊടി പൊക്കിയാല്‍ കൊന്നുകളയും; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്, ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. എസ്എഫ്‌ഐ നേതാവ് മഹേഷ് കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുമ്പാണ് ഭീഷണിപ്പെടുത്തിയത്.

വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള 'ഏട്ടപ്പന്‍' എന്ന മഹേഷാണ് യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.  സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടികൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രപം ഏല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ, യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം.

കെഎസ്‌യു നേതാക്കളായ ആര്യ, അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനായ നിതിന് എസ്എഫ്‌ഐ ആക്രമണത്തില്‍ പരിക്കേറ്റത്. അതേസമയം, കെഎസ്‌യു നേതാക്കള്‍ക്കെതിരെ എസ്എഫ്‌ഐയും പരാതി നല്‍കി. പഠിപ്പ് മുടക്കിനെയും തുടര്‍ന്നുള്ള ആക്രമണങ്ങളെയും തുടര്‍ന്ന് മൂന്ന് കെഎസ്‌യുക്കാരെ കോളജ് കൗണ്‍സില്‍ സസ്‌പെന്റ്് ചെയ്തിട്ടുണ്ട്. നടപടി ഏകപക്ഷീയമാണെന്ന് കെഎസ്‌യു കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com