തിരുവനന്തപുരം: വിരമിച്ചവരും ഇപ്പോഴും സജീവമായി രംഗത്തുള്ളവരുമായ മുന്‍ ഡിജിപിമാരെയും അഡീഷനല്‍ ഡിജിപി, ഐജി റാങ്കില്‍ ഉള്ളവരെയും ചേര്‍ത്ത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആശയ വിദഗ്ധരുടെ കൂട്ടായ്മ (തിങ്ക് ടാങ്ക്) ഉണ്ടാക്കുന്നു. ലോക പൊലീസിങ്ങിനെ സംബന്ധിച്ച് ഇവരുടെയെല്ലാം അറിവുകള്‍ അക്കാദമിക് തലത്തില്‍ സമാഹരിച്ച് പൊലീസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
മുന്‍ ഡിജിപിമാരായ ഹോര്‍മിസ് തരകന്, രമണ്‍ ശ്രീവാസ്തവ, കെ സുകുമാരന്‍ നായര്‍, ജേക്കബ് പുന്നൂസ്, ആര്‍പിസി നായര്‍ വി ശാന്താറാം തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. കൂടുതല്‍ പേരെ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഉള്‍പ്പെടുത്തും. ഔദ്യോഗിക സംഘടന അല്ലെന്നും സര്‍ക്കാരിന് ഉപദേശിക്കുക ലക്ഷ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ