കടലക്കറിയില്‍ ഒച്ച്; തിരുവനന്തപുരത്തെ ഹോട്ടല്‍ അടച്ചുപൂട്ടി, പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി
കടലക്കറിയില്‍ ഒച്ച്; തിരുവനന്തപുരത്തെ ഹോട്ടല്‍ അടച്ചുപൂട്ടി, പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു.

വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു.

ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കി. ഇവിടെ നിന്നും കാലാവധി കഴിഞ്ഞ പാല്‍ ഉല്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് വേണ്ടത്ര ബോധവല്‍ക്കരണം നല്‍കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com