കോഴിക്കോട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനം അവസാനിച്ചു. സെക്രട്ടറിയായി പി സതീദേവിയെയും പ്രസിഡന്റായി സൂസന് കോടിയെയും ട്രഷററായി സിഎസ് സുജാതയെയും സമ്മേളനം തെരഞ്ഞെടുത്തു.
മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും ഒഴിവാക്കിയിരുന്നു. ജില്ലയില്‍ കുറച്ചുദിവസമായി മഴതുടരുന്ന പശ്ചാത്തലത്തിലാണിത്.
കെ കെ ലതിക, കെ ആര് വിജയ, ടി വി അനിത, ലീലാമ്മ എം, തങ്കമ്മ ജോര്‍ജ്ജുകുട്ടി,കെ ജി രാജേശ്വരി, സുബൈദ ഇസഹാക്ക് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി എന്‍ സുകന്യ, ഇ പത്മാവതി,എം പി സരള, സബീതാ ബീഗം, പി കെ ശ്യാമള, എന്‍ ടി സോഫിയ, കാനത്തില്‍ ജമീല, എസ് പുഷ്പലത എന്നിവരെയും തെരഞ്ഞടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ