'തണ്ടര്‍ബോള്‍ട്ട് ഇനി കാട്ടില്‍ പോകുമ്പോള്‍ സച്ചിദാനന്ദനെയും ബിനോയ് വിശ്വത്തെയും മുന്നില്‍ നിര്‍ത്തട്ടെ' ; മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടിപി സെന്‍കുമാര്‍

കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും.അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും
'തണ്ടര്‍ബോള്‍ട്ട് ഇനി കാട്ടില്‍ പോകുമ്പോള്‍ സച്ചിദാനന്ദനെയും ബിനോയ് വിശ്വത്തെയും മുന്നില്‍ നിര്‍ത്തട്ടെ' ; മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെ പിന്തുണച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നാലു മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്ന സച്ചിദാനന്ദന്‍, സിപിഐ നേതാക്കളായ ബിനോയി വിശ്വം, കാനം രാജേന്ദ്രന്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സെന്‍കുമാറിന്റെ കുറിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സെന്‍കുമാറിന്റെ വിമര്‍ശനം.

ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍ സച്ചിദാനന്ദന്‍, ബിനോയ് വിശ്വം, കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം. വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും.അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സെന്‍കുമാര്‍ പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :


വീണ്ടും മാവോയിസ്‌റ് പോലീസ് വെടി വെപ്പ്.
ഇനി തണ്ടെര്‍ബോള്‍ട് വനത്തില്‍ പോകുമ്പോള്‍
സച്ചിദാനന്ദന്‍, ബിനോയ് വിശ്വം,
കാനം, തുടങ്ങിയവരെ മുമ്പില്‍ കൊണ്ടുപോകണം.വെടി വരുമ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്റ്റുകള്‍ എകെ47നും എസ്‌പ്ലോസീവ്‌സുമായി കയറാന്‍ പാടില്ലാത്ത ഫോറെസ്റ്റില്‍ എന്തിനു കഴിയണം?
അവര്‍ വെടിവെച്ചാല്‍, അത് പരിച വെച്ചു തടഞ്ഞു കൂടെ?? ഇല്ലെങ്കില്‍ കുറച്ചു പോലീസുകാര്‍ മരിച്ചാലെന്താ,?? ഇതുവരെ 13000 അല്ലെ ഇവര്‍ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.
നിലംബുര്‍ അന്വേഷണം എന്തായി?

കാട് മാവോ വാദികള്‍ക്ക് പതിച്ചു നല്‍കിയാല്‍ പ്രശനം തീരും.അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ മാന്യന്‍ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്‌നം തീരും.മുട്ട് നോക്കി വെടിവെക്കാമല്ലോ.
വെടി നേരിടേണ്ടവനെ അതിന്റെ
വിഷമം അറിയൂ. സ്വന്തം ജീവന്‍
വെടിയുണ്ടക്കു മുന്നില്‍ വെച്ചു
ഈ മാന്യന്മാര്‍ പറയട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com