ആലപ്പുഴ; ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ മുഹമ്മയിലാണ് ദാരുണ സംഭവമുണ്ടായത്. തിരുമല കോണിശേരി വീട്ടില്‍ നിഥിന് എസ് കുമാര്‍- അമ്പിളി ദമ്പതികളുടെ ഏകമകള്‍ നിളയാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ജുവിന്റെ മുഹമ്മയിലുള്ള കൊച്ചുചിറയില്‍ വീട്ടില്‍വെച്ചായിരുന്നു സംഭവം. പാല് കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വരുന്ന ഞായറാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ