സൗദിയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ

റിയാദിനെ ഒരു സ്വകാര്യ സോഫാനിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുബൈര്‍
സൗദിയില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ

റിയാദ്: വിവാഹം കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26)നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

റിയാദിനെ ഒരു സ്വകാര്യ സോഫാനിര്‍മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുബൈര്‍. ബുധനാഴ്ച വൈകീട്ടോടെ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. 

വിവാഹത്തിന് വേണ്ടി നാട്ടില്‍ അവധിക്ക് പോയതായിരുന്നു സുബൈര്‍. രണ്ടാഴ്ച മുമ്പാണ് സുബൈര്‍ തിരിച്ചെത്തിയത്. മൂസ, മൃതദേഹം റിയാദില്‍ ഖബറടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com