ഗോകുലിന്റെ ഫോണും സിം കാർഡും വീട്ടിൽ നിന്ന് കണ്ടെത്തി; സിം ഫോറൻസിക് പരിശോ‌ധനക്ക് അയയ്ക്കും

പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 
ഗോകുലിന്റെ ഫോണും സിം കാർഡും വീട്ടിൽ നിന്ന് കണ്ടെത്തി; സിം ഫോറൻസിക് പരിശോ‌ധനക്ക് അയയ്ക്കും

തിരുവനന്തപുരം: പിഎസ്സി പരീക്ഷതട്ടിപ്പ് കേസിൽ പ്രതിയായ ​ഗോകുലിന്റെ സിം കാർഡ് കണ്ടെത്തി. ​ഗോകുലിന്റെ ബന്ധുവീട്ടിൽ നിന്നാണ് ഫോണ‌ും സിം കാർഡും കണ്ടെടുത്തത്. ത​ട്ടി​പ്പ് വെ​ളി​പ്പെ​ടു​ത്തു​ന്ന മ​റ്റു കു​റി​പ്പു​ക​ളും വീ​ട്ടി​ൽ​ നി​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. ഉത്തരങ്ങൾ അയയ്ച്ച് കൊടുക്കാൻ എസ്പി ക്യാംപിലെ ഉദ്യോ​ഗസ്ഥനായ ​ഗോകുൽ ഉപയോ​ഗിച്ച സിം കണ്ടെടുക്കാനായില്ല. 

ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന​യാ​ണെ​ന്നു പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പി​എ​സ്സി ന​ട​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​ത്തി​ൽ, മു​ൻ എ​സ്എ​ഫ്ഐ നേ​താ​വും മൂ​ന്നാം പ്ര​തി​യാ​യ പ്ര​ണ​വ്, എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ഗോ​കു​ൽ, സ​ഫീ​ർ എ​ന്നി​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നു പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യപേപ്പർ എത്തിച്ചുവെന്നും സഫീറും താനും ചേർന്ന് ഉത്തരങ്ങൾ എസ്എംഎസായി അയച്ചുവെന്നും ഗോകുൽ വെളിപ്പെടുത്തി. സംസ്കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താൻ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുൽ മൊഴി നല്‍കി. പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആരാണ് പ്രണവ് സഹായിക്കാനായി വിളിച്ചവർ എന്ന് അറിയില്ലെന്നാണ് ഗോകുൽ പറയുന്നത്. 

പ​രീ​ക്ഷാ ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കു പു​റ​മേ മ​റ്റാ​ർ​ക്കെ​ങ്കി​ലും ഉ​ത്ത​ര​ങ്ങ​ൾ എ​സ്എം​എ​സ് ആ​യി ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും. അ​റ​സ്റ്റി​ലാ​യ ശി​വ​ര​ഞ്ജി​ത്, ന​സീം എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​ട്ടി​പ്പ് സ​മ്മ​തി​ച്ചെ​ങ്കി​ലും ചോ​ദ്യ​ക്ക​ട​ലാ​സ് എ​ങ്ങ​നെ ല​ഭി​ച്ചെ​ന്ന് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 

പി​എ​സ്സി പ​രീ​ക്ഷാ ത​ട്ടി​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​ങ്കു​ണ്ടോ​യെ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക്രൈം ​ബ്രാ​ഞ്ച്. ഇ​തി​നാ​യി ത​ട്ടി​പ്പി​നി​ട​യാ​ക്കി​യ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചു. 2018 ജൂ​ലൈ​യി​ൽ ന​ട​ന്ന ക​ഐ​പി ബ​റ്റാ​ലി​യ​ൻ കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ മൂ​ന്നു​പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ സെ​ന്‍റ​റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് ശേ​ഖ​രി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘം ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്തേ​ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com