ജോസ് ടോമിന് രണ്ടില ഇല്ല; മത്സരം സ്വതന്ത്രനായി; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക തള്ളി

പാലാ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി
ജോസ് ടോമിന് രണ്ടില ഇല്ല; മത്സരം സ്വതന്ത്രനായി; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക തള്ളി

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി. സ്വതന്ത്രനെന്ന നിലയില്‍ നല്‍കിയ പത്രിക സ്വീകരിച്ചു. ജോസ്് ടോമിന് കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ലഭിക്കില്ല. പിജെ ജോസ്ഫ വിഭാഗം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്തിന് ഒടുവിലാണ് നടപടി.

ജോസ് ടോം സമര്‍പ്പിച്ച രണ്ട് പത്രികയിലും പിഴവുണ്ടെന്നു ജോസഫ് പക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ചെയര്‍മാന്റെ അനുമതിപത്രം വേണമെന്നതായിരുന്നു ജോസഫ് വിഭാഗം മുന്നോട്ടുവെച്ച തടസ്സം. 

ജോസ് ടോമിന്റെ ഫോമില്‍ ഒപ്പിട്ടതിനെചൊല്ലിയും തര്‍ക്കം ഉടലെടുത്തു. സീല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതല്ലെന്നും വാദമുയര്‍ന്നു. ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് ഔദ്യോഗിക ഭാരവാഹിയല്ല. ജോസ് ടോമിന്റെ പത്രികയില്‍ 15 കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍  ഈ വാദം തള്ളിയ വരാണാധികാരി സ്വതന്ത്രനെന്ന നിലയില്‍ പത്രിക സ്വീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com