സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ 'പ്രൊഫസര്‍ പോയിന്റര്‍'; പദ്ധതിക്ക് ഇന്ന് തുടക്കം, മമ്മൂട്ടി അവതരിപ്പിക്കും 

കംപ്യൂട്ടറിലെ കഴ്‌സറും മൗസും ചേര്‍ന്നതാണ് ഇതിലെ കഥാപാത്രങ്ങൾ
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ 'പ്രൊഫസര്‍ പോയിന്റര്‍'; പദ്ധതിക്ക് ഇന്ന് തുടക്കം, മമ്മൂട്ടി അവതരിപ്പിക്കും 

കോഴിക്കോട്: റോഡ് സുരക്ഷാ അവബോധ പ്രചാരണത്തിൽ ഏറെ പ്രശസ്തി നേടിയ പപ്പു സീബ്ര റോഡ് സെന്‍സ് പദ്ധതിക്ക് പിന്നാലെ  സൈബര്‍ സുരക്ഷ അവബോധപ്രചരണത്തിന് പുതിയ പദ്ധതിയുമായി കേരള പൊലീസ്. ' പ്രൊഫെസ്സര്‍ പോയിന്റര്‍-ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ് ' എന്ന പ്രചരണ പദ്ധതിക്കാണ് ഇന്ന് തുടക്കമിടുന്നത്. 

അനിമേഷന്‍ ചിത്രങ്ങൾ, ചിത്രകഥകൾ, സ്റ്റിക്കര്‍ പോസ്റ്റര്‍ എന്നിവയിലൂടെ കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള ബോദ്ധവത്കരണം ഉണ്ടാക്കുകയും കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്കും ഇത് എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. 

അധ്യാപക ദിനമായ ഇന്ന് നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പ്രൊഫസര്‍ പോയിന്റർ അവതരിപ്പിക്കും. കേരളാപൊലീസിന്റെ ഫേസ്ബുക്ക് പേജിലും പ്രൊഫസര്‍ പോയിന്ററിന്റെ അനിമേഷന്‍ ചിത്രം പുറത്തിറങ്ങും.

ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളൈ ആണ് പ്രൊഫസര്‍ പോയിന്ററിന്റെ സൃഷ്ടാവ്. കേരള പൊലീസിന്റെ സൈബര്‍ മേധാവി കൂടിയായ എഡിജിപി മനോജ് എബ്രഹാം ഐപിഎസ് ആണ് പ്രൊഫസര്‍ പോയിന്ററിലെ കഥാപാത്രങ്ങൾക്ക് പേരിട്ടത്. കംപ്യൂട്ടറിലെ കഴ്‌സറും മൗസും ചേര്‍ന്നതാണ് ഇതിലെ കഥാപാത്രങ്ങൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com