സദാചാരഗുണ്ടയെ കത്തി പിടിച്ചുവാങ്ങി കുത്തിയ സംഭവം: പെണ്‍കുട്ടിയുടെ സുഹൃത്ത് അറസ്റ്റില്‍

തൊടുപുഴയില്‍ സദാചാര ഗുണ്ടായിസത്തെത്തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി
കുത്തേറ്റ ലിബിന്‍
കുത്തേറ്റ ലിബിന്‍

തൊടുപുഴ: തൊടുപുഴയില്‍ സദാചാര ഗുണ്ടായിസത്തെത്തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ചന്‍കവല സ്വദേശി വിനു പ്രകാശനെയാണ് അറസ്റ്റ് ചെയ്തത്. 

സദാചാര ഗുണ്ടാസംഘത്തില്‍പ്പെട്ട മലങ്കര പ്ലാന്റേഷന്‍ ചേലത്തില്‍ ലിബിന്‍ ബേബിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനുവും പെണ്‍ സുഹൃത്തുംകൂടി തൊടുപുഴ ബസ് സ്റ്റാന്റില്‍ സംസാരിച്ചു നില്‍ക്കവെ എത്തിയ ലിബിനും സംഘവും ഇവരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ വിനും ലിബിന്റെ കത്തി പിടിച്ചുവാങ്ങി തോളിന് കുത്തുകയായിരുന്നു. 

സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സദാചാര ഗുണ്ടകളായ അനന്തു, ശ്യാംലാല്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com