ജാസി ഗിഫ്റ്റ് ഇനി ഡോക്ടര്‍ ജാസി ഗിഫ്റ്റ്; സംഗീതത്തിലല്ല

ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്
ജാസി ഗിഫ്റ്റ് ഇനി ഡോക്ടര്‍ ജാസി ഗിഫ്റ്റ്; സംഗീതത്തിലല്ല

തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം എന്ന വിഷയത്തിലാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ഗവേഷകമാര്‍ഗദര്‍ശി. അഞ്ച് വര്‍ഷം കൊണ്ടാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ജയരാജിന്റെ ഹിന്ദി ചിത്രമായ ബീഭവത്സത്തിലൂടെയാണ് ജാസി ഗിഫ്റ്റ് ചലചിത്രം സംഗീതസംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഫിലോസഫിയില്‍ എംഫില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com